മുംബൈ വിദ്യാർത്ഥി സമ്മേളനം പോലീസ് റദ്ദാക്കി; പ്രതിഷേധം അറിയിച്ചു വിദ്യാർഥികൾ; മുംബൈയിൽ വീണ്ടും സംഘർഷാവസ്ഥ

രണ്ടു ദിവസം നീണ്ടു നിന്ന അരക്ഷിതാവസ്ഥയിൽ നിന്നും മുംബൈ നഗരം മോചനം നേടി കൊണ്ടിരിക്കുകയാണ്. ഇന്ന് നഗരത്തിൽ ഭായ് ദാസ് ഹാളിൽ നടക്കാനിരുന്ന ഓൾ ഇന്ത്യ സ്റ്റുഡന്റസ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ജെഎന്‍യു മുൻ വിദ്യാര്‍ഥി നേതാവ് ഉമർ ഖാലിദ് എന്നിവരെ പ്രത്യേകം ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാൻ പോലീസ് അനുമതി നൽകിയില്ല .

സമ്മേളനത്തിന് പോലീസ് അനുമതി നിഷേധിച്ചെങ്കിലും ചടങ്ങുമായി മുന്നോട്ടു പോകുവാനായിരുന്നു വിദ്യാർത്ഥികളുടെ തീരുമാനം. തങ്ങളുടെ സമ്മേളനം രണ്ടു മാസം മുൻപ് പദ്ധതിയിട്ടിരുന്നതാണെന്നും മഹാരാഷ്ട്ര ബന്ദുമായി ബന്ധമില്ലെന്നും വിദ്യാർഥി നേതാക്കൾ വാദിക്കുന്നു. വീണ്ടുമൊരു സംഘർഷാവസ്ഥ നിലവിൽ വരുമോയെന്ന ആശങ്കയിലാണ് മുംബൈ നഗരം.

നഗരത്തിൽ രണ്ടു ദിവസമായി നടന്ന കലാപത്തിന് പുറകിൽ ജിഗ്നേഷ് മേവാനിയും ഉമർ ഖാലിദും ആണെന്നതിനാൽ ഇവർക്കെതിരെ നടപടികൾ കൈകൊള്ളണമെന്നു തന്നെയാണ് പൊതുവായ ജന വികാരം.

അടിച്ചമർത്തപ്പെട്ട അല്ലെങ്കിൽ പീഡനമനുഭവിക്കുന്ന ഒരു വലിയ വിഭാഗം യാദൃശ്ചികമായി ഒത്തു ചേരുകയും ഒരു കുടക്കേഴിൽ അണി നിരന്നു നീതിക്കു വേണ്ടി പോരാടാൻ കഴിഞ്ഞു എന്നത് തന്നെയാണ് രണ്ടു ദിവസം മഹാരാഷ്ട്രയിൽ നടന്ന സമരത്തിന്റെ സവിശേഷതയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതണ് ആർ എസ എസ ബി ജെ പി കേന്ദ്രങ്ങളിൽ അലോസരമുണ്ടാക്കിയിരിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News