കാലിത്തീറ്റ കുംഭക്കോണക്കേസില്‍ വിധി നാളെ

കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. റാഞ്ചി സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റിയത്.

സിബിഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ രണ്ടാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബര്‍ 23 നാണ് കോടതി കണ്ടെത്തിയത്.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റാഞ്ചിയിലെ ബിര്‍സാ മുണ്ടാ ജയിലിലാണ് യാദവ് ഇപ്പോള്‍ കഴിയുന്നത്. ഇത് രണ്ടാം തവണയാണ് സിബിഐ കോടതി ശിക്ഷാ വിധി മാറ്റിവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News