ആകാശത്ത് പൈലറ്റുമാര്‍ തമ്മിലടി; സുരക്ഷാഭീതിയില്‍ 324 യാത്രക്കാര്‍; ഒടുവില്‍ സംഭവിച്ചത്

പുതുവൽസര രാവില്‍ ജെറ്റ് എയര്‍വേയ്സിന്‍റെ കോക്പിറ്റിൽ പൈലറ്റുമാരുടെ കൈയാങ്കളി. വിമാനം പറക്കുന്നതിനിടെ മുഖ്യ പൈലറ്റിന്‍റെ മര്‍ദനമേറ്റ വനിതാ സഹപൈലറ്റ് കോക്പിറ്റില്‍ നിന്നിറങ്ങിപ്പോയി. തുടര്‍ന്ന് വിമാന സുരക്ഷപോലും പരിഗണിക്കാതെ കമാന്‍ഡര്‍ പൈലറ്റും കോക്പിറ്റിന് പുറത്തിറങ്ങി.

ലണ്ടനില്‍നിന്ന് മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വെയ്സിന്‍റെ 9 ഡബ്ല്യു 119 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. പുലര്‍ച്ചെ 2.45ന് വിമാനം ഇറാന്‍-പാകിസ്ഥാന്‍ മേഖലയിലൂടെ പറക്കുമ്പോ‍ഴായിരുന്നു കോക്പിറ്റിലെ തമ്മലടി. രണ്ട് കുട്ടികളും 14 ക്രൂ അംഗങ്ങളും ഉൾപ്പെടെ 324 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വഴക്കിനെതുടർന്ന് വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് കോക്പിറ്റില്‍നിന്നു പുറത്തേക്ക് വരുന്നതാണ് യാത്രക്കാര്‍ കണ്ടത്. ഇവരോടു തിരിച്ചുവരാൻ മുഖ്യ പൈലറ്റ് ഫോണിലൂടെ ആവശ്യപ്പെട്ടു.

വിസമ്മതിച്ചപ്പോൾ കമാന്‍ഡര്‍ പൈലറ്റും കോക്പിറ്റിൽനിന്ന് പുറത്തുവന്നു. ക്രൂ അംഗങ്ങൾ ഇടപെട്ട് ഇരുവരെയും കോക്പിറ്റിലേക്കു തിരിച്ചയച്ചു. വീണ്ടും വഴക്കുണ്ടായതിനെ തുർന്ന് വനിതാ പൈലറ്റ് പുറത്തിറങ്ങി.

അപകടാവസ്ഥ തിരിച്ചറിഞ്ഞ യാത്രക്കാരും പ്രശ്നപരിഹാരത്തിനിറങ്ങിയതോടെ വനിതാ പൈലറ്റ് കോക്പിറ്റിലേക്കു തിരിച്ചുകയറി. പത്ത് വര്‍ഷത്തിലധികമായി ജെറ്റ് എയര്‍വേയ്സില്‍ തുടരുന്ന മുഖ്യ പൈലറ്റും മര്‍ദനമേറ്റ വനിതാ പൈലറ്റും ഏറെ നാളായി ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്.

ആശയവിനിമയത്തിൽ സംഭവിച്ച പിഴവാണ് അസ്വഭാവിക സംഭവങ്ങൾക്കു കാരണമെന്ന് ജെറ്റ് എയർവെയ്സ് അറിയിച്ചു. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്നും യാത്രക്കാർക്ക് അസ്വസ്ഥകളില്ലെന്നും ജെറ്റ് എയർവെയ്സ് വക്താവ് അറിയിച്ചു.

വിമാന സുരക്ഷാ നയത്തിലെ വീ‍ഴ്ച കണക്കിലെടുത്ത് രണ്ട് പൈലറ്റുമാരെയും സസ്പെന്‍ഡ് ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇരുവരുടെയും ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel