മദ്രസകള്‍ക്കെതിരെ യോഗി സര്‍ക്കാര്‍; 2300 മദ്രസകള്‍ അടച്ചുപൂട്ടുന്നു; റംസാന്‍ മാസത്തിലെ അവധികള്‍ വെട്ടിക്കുറച്ചു

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ മദ്രസകള്‍ക്കും മുസ്ലീം വിഭാഗത്തിനുമെതിരെ തിരിഞ്ഞ് വീണ്ടും യോഗി ആദിത്യ നാഥ്. 2018ലെ അധ്യായന വര്‍ഷത്തിന്റെ കലണ്ടറിലെ ഒൗദ്യോഗിക അവധികളാണ് വിവാദമായത്. യുപി മദ്രസ ബോര്‍ഡ് സംസ്ഥാനത്തെ മദ്രസകള്‍ക്കായ പുറത്തിറക്കിയ ഈ വര്‍ഷത്തിലെ കലണ്ടര്‍ അവധി ദിവസങ്ങളില്‍ നിന്നും റംസാന്‍ മാസത്തിലേ അവധി വെട്ടിക്കുറിച്ചു. ഇതില്‍ പ്രതിഷേധം ശക്തമാണ. ഇതോടൊപ്പമാണ് 2300 മദ്രസകളുടെ അംഗീകാരവും റദ്ദാക്കുന്നത്.

ഉത്തര്‍പ്രദേശ് മദ്രാസ് ബോര്‍ഡ് രജിസ്ട്രാര്‍ പുറത്തിറക്കിയ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയില്ല എന്ന കാരണത്താലാണ് യുപിയില്‍ 2,300 മദ്രസകളുടെ അംഗീകാരം നഷ്ടപ്പെടാന്‍ പോകുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 19,108 മദ്രസകളില്‍ 16,808 എണ്ണം മാത്രമേ, മദ്രസാ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയിട്ടൂള്ളൂവെന്നും ബാക്കിയുള്ളവയെ ‘വ്യാജ’മെന്നു കണക്കാക്കുമെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് അറിയിച്ചു.
ഈ മാസാവസാനത്തോടെ അംഗീകാരം എടുത്തുകളയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News