വിവാഹമോതിരം വിരലില്‍ അണിഞ്ഞില്ല; കൊഹ്ലി ചെയ്തത് ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടേയും വിവാഹം ആഘോഷമായാണ് ആരാധകര്‍ കൊണ്ടാടിയത്. താരദമ്പതികളുടെ വിവാഹവും ഹണിമൂണ്‍ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയും വലിയ രീതിയില്‍ ആഘോഷിച്ചതാണ്. ഇപ്പോഴിതാ വീണ്ടും ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് വിരാട്.

വിവാഹമോതിരം വിരലില്‍ അണിയുന്നതിന് പകരം മാലയില്‍ കോര്‍ത്ത് കഴുത്തില്‍ കെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും.

വിവാഹസമയത്ത് അനുഷ്‌ക ശര്‍മ്മ അണിയിച്ച മോതിരം കൊഹ്ലി മാലയില്‍ തൂക്കിയിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ആരാധകന്‍ കൊഹ്ലിയോടൊപ്പമെടുത്ത സെല്‍ഫിയിലാണ് മാലയില്‍ കോര്‍ത്ത വിവാഹമോതിരമുള്ളത്.

ദ വിരാട് ജേണല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News