ദളങ്ങള്‍ പുനരുജ്ജീവിപ്പിക്കും; പുതിയ തന്ത്രങ്ങളുമായി മാവോയിസ്റ്റുകള്‍

മാവോയിസ്റ്റ് സംഘടനാപ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വീണ്ടും ശ്രമം. നേതാക്കളുടെ അഭാവത്തില്‍ പ്രവര്‍ത്തനം മുടങ്ങിയ ദളങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് പ്രഥമ പരിഗണന. കേരളം, തമിഴ് നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലാകമ്മിറ്റിയില്‍പ്പെട്ട രണ്ടുദളങ്ങളെ അടിയന്തിരമായി പ്രവര്‍ത്തനസജ്ജമാക്കാന്‍ മാവോവാദി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി.
കേരളംകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശിരുവാണി ദളത്തിന്റെയും കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന തുംഗഭദ്ര ദളത്തിന്റെയും പ്രവര്‍ത്തനമാണ് മുടങ്ങിക്കിടക്കുന്നത്.
ശിരുവാണി ദളത്തിന്റെ ചുമതല അറസ്റ്റിലായ കാളിദാസന് ആയിരുന്നു. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം കുറച്ചുനാള്‍ വിക്രം ഗൗഡയും ശിരുവാണിയിലുണ്ടായിരുന്നു. കര്‍ണാട അതിര്‍ത്തിയിലെ കബനി ദളം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിക്രം ഗൗഡ പിന്നീട് വയനാട്ടിലേക്ക് മാറി.
കര്‍ണാടകത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന തുംഗഭദ്ര ദളം പുനരുജ്ജീവിപ്പിച്ച് സംഘടനാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനസജ്ജമല്ലെങ്കില്‍ ഒളിപ്പോരാളികള്‍ ഉള്‍പ്പെടെ സംഘടനയില്‍നിന്ന് പിന്മാറാനുള്ള സാധ്യതയുണ്ട്. ശിരുവാണിയിലും തുംഗഭദ്രയിലും പുതിയ നേതൃത്വമാവും ഇനിയുണ്ടാവുക.
കര്‍ണാടകത്തില്‍നിന്ന് സായുധ പരിശീലനം പൂര്‍ത്തിയാക്കിയവരാണിവര്‍. ഇതിനിടെ കേരള കര്‍ണാട അതിര്‍ത്തികള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വരാഹിനി ദളത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്. വിക്രംഗൗഡയും മലയാളിയായ സി പി മൊയ്തീനും തമ്മിലുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് വരാഹിനി ദളം പുനരുജ്ജീവിപ്പിച്ചത്.
കേരളത്തില്‍ മാവോയിസ്റ്റ് സേനാധിപന്റെ ചുമതലകൂടിയുള്ള വിക്രം ഗൗഡയെ കബനിദളത്തില്‍ നിലനിര്‍ത്തി സി പി മൊയ്തീന് വരാഹിനി ദളത്തിന്റെ ചുമതല നല്‍കുകയാണ് ചെയ്തിട്ടുള്ളത്. മൊയ്തീന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന മലയാളിയായ സോമന്‍ രോഗബാധിതനായി ഗുരുതരാവസ്ഥയിലാണെന്ന വിവരമുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News