തൈറോയ്ഡ് അലട്ടുകയാണോ; ഭക്ഷണവും ജീവിതരീതിയും ശ്രദ്ധിച്ചാല്‍ പരിഹാരം

എല്ലാവരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ്. ഭക്ഷണവും ജീവിതരീതികളുമല്ലാത്ത ചില നിത്യോപയോഗ വസ്തുക്കളും തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിയ്ക്കുന്നുണ്ട്.

പ്ലാസ്റ്റിക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്. പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിയ്ക്കുന്ന ഭക്ഷണവും വെളളവും ഉപയോഗിയ്ക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടാക്കുന്നതുമെല്ലാം ദോഷം ചെയ്യും.

ഇവയിലെ ദോഷകരമായ ഘടകങ്ങള്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനെ ബാധിയ്ക്കും.ഇന്നു ലഭ്യമാകുന്ന പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം പെസ്റ്റിസൈഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇവ തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.വെള്ളത്തിലടങ്ങിയിരിയ്ക്കുന്ന ഫ്‌ളൂറൈഡ് തോത് അമിതമാകുന്നത് തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും.

ഇതുപോലെ വെള്ളത്തിലെ ക്ലോറിന്‍ അധികമാകുന്നതും തൈറോയ്ഡിനെ ബാധിയ്ക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News