പാര്‍ലമെന്റ് ശൈത്യ കാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് മുത്തലാഖ് ബില്‍ വീണ്ടും രാജ്യസഭ പരിഗണിക്കും.ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

അതേസമയം സെലക്ട് കമ്മിറ്റിക്ക് വിടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇരു പക്ഷവും ബഹളം വച്ചാല്‍ ബില്‍ പരിഗണിക്കുന്നത് തടസപ്പെടും.

അതേസമയം മുത്തലാഖ് ബില്‍ കൂടാതെ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ ഏഴു ബില്ലുകളാണ് രാജ്യസഭയുടെ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.