നിധിന്‍ പട്ടേലിന് പിന്നാലെ പര്‍സോത്തം സോളാങ്കിയും; മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി; ഗുജറാത്തില്‍ പ്രതിരോധത്തിലായി ബിജെപി

നിധിന്‍ പട്ടേലിന് പിന്നാലെ ഗുജറാത്തില്‍ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഫിഷറീസ് വകുപ്പ് മന്ത്രി പര്‍സോത്തം സോളാങ്കി.സോളാങ്കിക്ക് ലഭിച്ച ഫിഷഫറീസ് വകുപ്പില്‍്അതൃപ്തി ബിജെപി നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സോലാങ്കി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോലി സമുദായം ബിജെപിയെ പിന്തുണക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി.

ഗുജറാത്തില്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുകയാണ്. മന്ത്രി സഭാ രൂപീകരണത്തില്‍ ്അതൃപ്തി പ്രകടിപ്പിച്ച് രാജി ഭീഷണി മുഴക്കിയ ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലിനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന് സാധിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ അവസാനിച്ചിട്ടില്ല.

നിധിന്‍ പട്ടേലിനു പിന്നാലെ ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം സോളാങ്കിയാണ് തനിക്ക് നല്‍ക്ക് നല്‍കിയ വകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ച സോളാങ്കി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗവും ബഹിഷ്‌കരിച്ചു.അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള സോളാങ്കി ഗുജറാത്തിലെ കോലി സമുദായത്തില്‍ പെട്ടതാണ്. സോളാങ്കിക്ക് സുപ്രധാന വകുപ്പുകള്‍ തന്നെ നല്‍കണമെന്നാണ് കോലി സമുദായത്തിന്റെ അഭിപ്രായം.

ഗുജറാത്തിലെ ആകെ ജനസഖ്യയില്‍ 26 ശതമാനമാണ് കോലി സമുദായം. ബിജെപി നേതൃത്വത്തില്‍ നിന്നു അവഗണന നേരിടുന്ന സാഹചര്യത്തില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോലി സമുദായം ആരെ പിന്തുണക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പും സോളാങ്കി കഴിഞ്ഞ ദിവസം ബിജെപി നേതൃത്വത്തിന് നല്‍കി.

ഗുജറാത്തില്‍ ജനപിന്തുണ കുറയുന്ന സാഹചര്യത്തില്‍ കോലി സമുദായത്തെ പിണക്കാന്‍ ബിജെപിക്ക് കഴിയില്ല. അതിനാല്‍ അടുത്ത മന്ത്രിസഭാ പുനസംഘടനയില്‍ സോളാങ്കിക്ക് സുപ്രധാന വകുപ്പുകള്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കി കോലി സമുദായത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here