
കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധി ഇന്ന്. റാഞ്ചി സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ഇന്നലെ ശിക്ഷ വിധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്നത്തേക് മാറ്റിവെക്കയായിരുന്നു.
5 വർഷം മുതൽ 7 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് യാദവിന്റെ പേരിലുള്ളത്. അതേ സമയം പ്രായവും, ആരോഗ്യ പ്രശ്നങ്ങളും പരിഗണിച് കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവു എന്ന് ലാലു പ്രസാദ് യാദവിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടും.
ലാലു പ്രസാദ് യാദവ് അടക്കം 16 പേർ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബര്‍ 23 നാണ് കോടതി കണ്ടെത്തിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റാഞ്ചിയിലെ ബിര്‍സാ മുണ്ടാ ജയിലിലാണ് യാദവ് ഇപ്പോള്‍ കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here