ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ ധനസഹായം; ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന്

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ വക ധനസഹായം.70 കോടി രൂപയാണ് ധനവകുപ്പ് കെ.എസ്.ആര്‍ടിസി ക്കായി അനുവദിച്ചത്.ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് നടക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന കെ.ആര്‍ടിസി ക്ക് ആണ് വീണ്ടും സര്‍ക്കാര്‍ ധനസഹായം നല്‍കിയിരിക്കുന്നത്.ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യം മനസ്സിലാക്കി ധനവകുപ്പ് 70 കോടി രൂപ കെഎസ്ആര്‍ടിസി ക്കായി അനുവദിച്ചു.സര്‍ക്കാര്‍ സഹായം ലഭിച്ച പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ശമ്പളം വിതരണം ചെയ്യും.

കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.2015 മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും പെന്‍ഷന്‍ കൊടുക്കുന്നതിനുമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്.കൂടാതെ ചില മാസങ്ങളിലും കോടിക്കണക്കിന് രൂപ കെഎസ്ആര്‍ടിസി ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

അതേസമയം നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച തുക ഏറെ സഹായകരമായെന്ന വിലയിരുത്തലാണ് കെഎസ്ആര്‍ടിസി മാനേജ് മെന്റിനുള്ളത്.കെഎസ്ആര്‍ടിസി യുടെ ടിക്കറ്റ് വരുമാനം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും കാലാകാലങ്ങളായുള്ള വായ്പാ അടവ് ആണ് എല്ലാ മാസവും കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുന്നതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News