രാധികാ ആപ്‌തെയും ദേവ് പട്ടേലും ഒന്നിക്കുന്നു

രാധികാ ആപ്‌തെയും ദേവ് പട്ടേലും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും രാധികയാണ് ഇക്കാര്യം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അക്ഷയ്കുമാറുമൊത്തഭിനയിച്ച പാഡ്മാന്‍ ആണ് രാധികയുടെ പുറത്തിറങ്ങാനുള്ള ചിത്രം. സാനിറ്ററി നാപ്കിന്‍ രംഗത്ത് വിപ്‌ളവം സൃഷ്ടിച്ച തമിഴ് സംരംഭകന്‍ അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിതമാണ് പാഡ്മാന്‍. ഇതിനുശേഷം സെയ്ഫ് അലി ഖാനുമൊത്ത് ‘ബാസാര്‍’ എന്ന ചിത്രത്തിലും അഭിനയിക്കും.

ഓസ്‌കര്‍ നേടിയ ചിത്രമായ സ്‌ളംഡോഗ് മില്യണയര്‍ ആണ് ദേവ് പട്ടേലിന്റെ ആദ്യചിത്രം. ഒണ്‍ലി യെസ്റ്റര്‍ഡേ, ലയണ്‍ അടക്കം പത്തോളം ചിത്രങ്ങളിലും ദേവ് തിളങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News