അഭയ കേസ് സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും; ആദ്യ വിധി ഇന്നുണ്ടായേക്കും

അഭയ കേസ് സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും; ആദ്യ വിധി  ഇന്നുണ്ടായേക്കുംതിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ ആദ്യ വിധി ഇന്നുണ്ടായേക്കും. കേസിലെ തെളിവ് നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ് പി കെ .ടി. മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് വിധി പറയുക.

മുന്‍ ആര്‍ .ഡി ഒ കിഷോറിനെയും ,ക്ലാര്‍ക്ക് മുരളീധരനെയും തെളിവ് നശിപ്പിച്ചതിന് പ്രതി ചേര്‍ക്കണമെന്ന കെ .റ്റി മൈക്കിളിന്റെ ഹര്‍ജിയിലും വിധിയുണ്ടാകും. കേസിലെ പ്രതികളായ ഫാദര്‍ തോമസ്ട എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുത്രകയില്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News