വിവാഹ ശേഷം ചുവടുമാറ്റി സമാന്ത; സിനിമ ഒ‍ഴിവാക്കാനാണോ എന്ന് സംശയിച്ച് ആരാധകര്‍

വിവാഹശേഷം സമാന്തയ്ക്ക് എന്തൊക്കെയോ മാറ്റം സംഭവിച്ചു എന്ന് തറപ്പിച്ച് പറയുന്നു ആരാധകര്‍. സമാന്ത റുത്ത് പ്രഭു എന്നുള്ളത് സമാന്ത അക്കിനേനി എന്നാക്കിയിരുന്നു. ചൈതുവിന് വേണ്ടി പാചകം പഠിക്കാനുള്ള ശ്രമമൊക്കെ സമാന്ത കുടുംബിനിയാകാനുള്ള തയ്യാറെടുപ്പായാണ് ആരാധകര്‍ വിലയിരുത്തുന്നത്.

അതിനിടെയാണ് പരസ്യ ചിത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമാന്തയുടെ നീക്കം. സിനിമയെക്കാള്‍ സമാന്ത ഇപ്പോള്‍ കരാര്‍ ചെയ്യുന്നത് അധികവും പരസ്യ ചിത്രങ്ങളാണ്. ഇത് സമാന്ത മനപൂര്‍വ്വം കണക്ക് കൂട്ടി എടുത്ത തീരുമാനമാണെന്നാണ് വിലയിരുത്തല്‍. സാമ്പത്തികപരമായും സമയപരമായും എളുപ്പം പരസ്യം തന്നെയാണ്.

ഏതാനും മണിക്കൂറുകള്‍ക്കുള്ളിലെ ചിത്രീകരണത്തിലൂടെ തന്നെ ലക്ഷങ്ങളും കോടികളും സമ്പാദിക്കാം. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന രംഗസ്ഥലം എന്ന ചിത്രത്തിമാണ് നിലവില്‍ സമാന്ത ചെയ്തുകൊണ്ടിരിയ്ക്കുന്നത്. രാം ചരണാണ് നായകന്‍. തമിഴില്‍ വിജയ്ക്കും വിശാലിനുമൊപ്പമുള്ള ഓരോ ചിത്രങ്ങളും സമാന്ത കരാറ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News