സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കം

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് തുടക്കമായി പൊതുസമ്മേളന വേദിയിലും പ്രതിനിധി സമ്മേളനവേദിയിലും പതാക ഉയരുകയും ദീപശിക തെളിയുകയും ചെയ്തു.രാവിലെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും.

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ശൂരനാട് രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തില്‍ നിന്നാണ് ആരംഭിച്ചത്.

സിപിഐ എം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലില്‍ നിന്ന് ശൂരനാട് ഏരിയാ സെക്രട്ടറി പി ബി സത്യദേവനാണ് പതാക ഏറ്റുവാങ്ങിയത്.കടയ്ക്കല്‍ വിപ്ലവ സ്മാരകത്തില്‍ നിന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവനില്‍ നിന്ന് ഏറ്റുവാങ്ങിയ കൊടിമരം കടയ്ക്കല്‍ ഏരിയാ സെക്രട്ടറി എം നസീറിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിആശ്രാമം മൈതാനം എത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി കൊടിമരം ഏറ്റുവാങ്ങി.

അഞ്ചല്‍ തടിക്കാട് എം എ അഷ്റഫിന്റെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് പുറപ്പെട്ട പതാകജാഥ പൊതുസമ്മേളന നഗരിയില്‍ എത്തിച്ചു സ്വാഗതസംഘം ചെയര്‍മാന്‍ കെ വരദരാജന്‍ ഏറ്റുവാങ്ങി പതാക ഉയര്‍ത്തി ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച 22 രക്തസാക്ഷികളുടെ സ്മൃതിമണ്ഡപങ്ങളില്‍ നിന്നാണ് ദീപശിഖകള്‍ പുറപ്പെട്ടത്.

ജില്ലയുടെ നാടും നഗരവും ചുറ്റിസഞ്ചരിച്ച ദീപശിഖാ റിലേ ജാഥകള്‍ നാടാകെ സമ്മേളനത്തിന്റെ ആവേശം പകര്‍ന്നു. പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ഇ.കാസീമും ദീപശിഖ എസ് സുദേവനും ഏറ്റുവാങി. 21 ദീപശിഖകളില്‍ നിന്ന് കോട്ടാത്തല സുരേന്ദ്രന്റെ ഓര്‍മയുണര്‍ത്തിയ ദീപശിഖയിലേക്ക് അഗ്‌നി പകര്‍ന്നത് ആവേശകരമായ കാഴ്ചയായി.

വര്‍ഗീയശക്തികള്‍ക്കും സാമ്രാജ്യത്വ-ആഗോളവല്‍ക്കരണ ശക്തികള്‍ക്കുമെതിരായ പോരാട്ടം തുടരുമെന്ന മുദ്രാവാക്യങ്ങള്‍ വാനിലുയര്‍ന്നു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാല്‍, പി രാജേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിഅമ്മ, ബി രാഘവന്‍, തുടങ്ങിയവര്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News