അതിര്‍ത്തി ലംഘിച്ചു; പെണ്‍കടുവകള്‍ തമ്മില്‍ കയ്യാങ്കളി;വൈറലായി ചിത്രങ്ങള്‍

കാടിനുള്ളില്‍ ചില നിയമങ്ങളുണ്ട്. ഒരു നി​ശ്ചി​ത ദൂ​ര​പ​രി​ധി​യി​ൽ വാസസ്ഥ​ലം കൈ​യ​ട​ക്കി വ​യ്ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രാ​ണ് സിം​ഹ​വും ക​ടു​വ​യു​മെ​ല്ലാം. ഇ​ര​യ​ല്ലാ​തെ മ​റ്റാ​രെ​ങ്കി​ലും ഈ ​പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ൽ പിന്നെ കാട്ടില്‍ യുദ്ധമാണ്.

ജയിക്കുന്നയാളാകും പിന്നെ സ്ഥ​ല​ത്തെ രാ​ജാ​വ്. അ​ത്ത​ര​മൊ​രു പോ​രാ​ട്ട​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഫി​ലി​പ്പോ​ളി​സി​ലെ വ​ന​ത്തി​ൽ നി​ന്നു​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. ര​ണ്ട് പെ​ണ്‍​ക​ടു​വ​ക​ൾ ത​മ്മി​ലാ​ണ് ഈ ​ഉ​ഗ്ര​പോ​രാ​ട്ടം ന​ട​ന്ന​ത്. ഒ​രാ​ളു​ടെ പ്ര​ദേ​ശ​ത്ത് മ​റ്റേ ക​ടു​വ വ​ന്ന​താ​ണ് പോ​രാ​ട്ട​ത്തി​ന്‍റെ കാ​ര​ണം. ഫോ​ട്ടോ​ഗ്രാ​ഫ​റായാ മ​രി​യോ​ണ്‍ വോ​ൽ​ബോ​ണ്‍ ആ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

ഏ​ക​ദേ​ശം അ​ഞ്ചു മി​നി​ട്ടോ​ളം ഈ ​പോ​രാ​ട്ടം നീ​ണ്ടു നി​ന്ന​താ​യാ​ണ് അ​ദ്ദേ​ഹം പ​റ​യുന്ന​ത്. പോ​രാ​ട്ട​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു പോ​യ ക​ടു​വ സ്ഥ​ല​ത്തു നി​ന്നും മ​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here