കോഴിക്കോട് പട്ടാപ്പകല്‍ യുവതിയുടെ മാലപൊട്ടിച്ചോടി യുവാവ്; വൈറലായി വീഡിയോ; സത്യം പുറത്തു വന്നത് കള്ളന്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതോടെ

കോഴിക്കോട് പട്ടാപ്പല്‍ യുവാവ് യുവതിയുടെ മാല പൊട്ടിച്ചോടിയെന്ന് വാര്‍ത്ത. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സത്യാവസഥ അറിയാതെ സോഷ്യല്‍ മീഡിയ വീഡിയോ പരമാവധി ഷെയര്‍ ചെയ്തു. കള്ളന്‍ ബസ് സ്റ്റോപ്പില്‍ നിന്നും മാലപൊട്ടിയ്ക്കുന്നതും ഓടുന്നതും സ്ത്രീപുറകേ ഓടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ ഇതൊന്നുമായിരുന്നില്ല സത്യം. മോഷ്ടാവ് ഫേസ്ബുക്കിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെയാണ് സത്യാവസ്ഥ പുറത്തു വന്നത്.

സംഭവം ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണം. നടക്കുന്നത് കോഴിക്കോട്. അഭിനയിക്കുന്നത് മീര വാസുദേവും രാജീവ് രാജനും. ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ വീഡിയോയാണ് യഥാര്‍ത്ഥത്തില്‍ മോഷണമെന്ന പേരില സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

രാജീവ് രാജന്‍ മീര വാസുദേവിന്റെ മാല പൊട്ടിച്ചോടുന്ന ദൃശ്യങ്ങളായിരുന്നു പട്ടാപ്പകല്‍ മാല മോഷണമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.ദിലി കാശിനാഥന്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ രാജീവ് രാജന്‍ കമന്റ് ചെയ്തതോടെയാണ് സംഭവം ഡോക്യുമെന്ററിയാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്.

ഏതായാലും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിമിഷങ്ങള്‍ക്കം ഈ ദൃശ്യങ്ങള്‍ വൈറലായി മാറുകയും ചെയ്തു. ദൃശ്യങ്ങളില്‍ കാണുന്ന യുവാവിനെ ക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും മെസേജുകള്‍. ഏതായാലും ദ്യശ്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

https://www.facebook.com/dili.kashinadhan/videos/1990291364592036/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel