അഭയ കേസ് പരിഗണിക്കുന്നത് 9 ലേക്ക് മാറ്റി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 9 നാവും പരിഗണിയ്ക്കുക. കേസിലെ ആദ്യ വിധി ഇന്നുണ്ടാകുമെന്നായിരുന്നു സൂചന എന്നാല്‍ കേസ് പരിഗണിയ്ക്കുന്നത്. 9 ലേയ്ക്ക് മാറ്റുകയായിരുന്നു.

കേസിലെ തെളിവ് നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ് പി കെ .ടി. മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് വിധി പറയുക.

മുന്‍ ആര്‍ .ഡി ഒ കിഷോറിനെയും ,ക്ലാര്‍ക്ക് മുരളീധരനെയും തെളിവ് നശിപ്പിച്ചതിന് പ്രതി ചേര്‍ക്കണമെന്ന കെ .റ്റി മൈക്കിളിന്റെ ഹര്‍ജിയിലും വിധിയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News