സ്‌കൂള്‍ കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സ് സംവിധാനം; ചുമതലയില്‍ നിന്ന് പിന്‍മാറി ഒരു വിഭാഗം വിധികര്‍ത്താക്കള്‍

സ്‌കൂള്‍ കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ ഒരു വിഭാഗം വിധികര്‍ത്താക്കള്‍ ചുമതലയില്‍ നിന്ന് പിന്‍മാറി. കലോത്സവത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് പിന്‍മാറ്റം. വിജിലന്‍സ് നിരീക്ഷണം ഏര്‍പ്പെടുത്തിയത് സുതാര്യതയ്ക്ക് വേണ്ടിയാണെന്നും വിധികര്‍ത്താക്കളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് പ്രതികരിച്ചു. തീരുമാനം പിന്‍വലിക്കില്ലെന്നും തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് നൃത്ത ഇനങ്ങളിലെ വിധികര്‍ത്താക്കള്‍ പിന്‍മാറുന്നതായി അറിയിച്ചത്. വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൂട്ടമായി വിധിനിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തെത്തിയത്.

വിധിനിര്‍ണയത്തില്‍ വിജിലന്‍സ് നിരീക്ഷണം കര്‍ശനമാക്കിയതോടെയാണ് പിന്‍മാറ്റമെന്നാണ് സൂചന. എന്നാല്‍ കലോത്സവം സുതാര്യമാക്കാനാണ് വിജിലന്‍സിനെ നിയോഗിച്ചതെന്നും, തെറ്റിദ്ധാരണ മൂലമാകാം വിധികര്‍ത്താക്കള്‍ വിട്ടു നില്‍ക്കുമെന്ന് അറിയിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു

പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. പിന്‍മാറിയ വിധികര്‍ത്താക്കളുമായി ചര്‍ച്ച നടത്തും. ജനാധിപത്യപരമായ രീതിയില്‍ കലോത്സവം നടത്താനാണ് നീക്കം. ഇതിന് വിരുദ്ധമായ പ്രവൃത്തികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News