കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധി ഇന്നുണ്ടാകില്ല

കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധിക്കുന്നത് വീണ്ടും നാളത്തേക് മാറ്റി. ഇതോടെ മൂന്നാം തവണയാണ് റാഞ്ചി സിബിഐ കോടതി ശിക്ഷ വിധി മാറ്റിവെക്കുന്നത്.

ലാലു പ്രസാദ് യാദവ് അടക്കമുള്ളവരുടെ വാദം വീഡിയോ കോൻസ്ഫെറന്സിലൂടെ പൂർത്തിയാക്കിയ ശേഷമാണ് വിധി പറയുന്നത് നാളത്തേക് മാറ്റിയത്.

5 വർഷം മുതൽ 7 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് യാദവിന്റെ പേരിലുള്ളത്. അതേ സമയം പ്രായവും, ആരോഗ്യ പ്രശ്നങ്ങളും പരിഗണിച് കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവു എന്ന് ലാലു പ്രസാദ് യാദവിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here