സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് തിരിച്ച സ്വകാര്യബസ് നിയന്ത്രണം വിട്ട് കോഴിക്കോട് വീട്ടിലേക്ക് പാഞ്ഞുകയറി; 39 പേര്‍ക്ക് പരിക്ക്; 8 കുട്ടികളുടെ നില അതീവ ഗുരുതരം

കണ്ണൂര്‍ പയ്യന്നൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് തിരിച്ച സ്വകാര്യബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്. കോഴിക്കോട് വീട്ടിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു.

നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ 8 കുട്ടികളുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് പുതിയാപ്പയില്‍ വെച്ചാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഷേണായ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News