ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ഗംഭീര ടീസര്‍; ട്രെന്‍ഡിംഗാകുന്നു

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ തകര്‍പ്പന്‍ ടീസര്‍ പുറത്തെത്തി. മെഗാസ്റ്റാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തുവിട്ടത്.

റിപ്പബ്ലിക് ദിനത്തിലാകും ചിത്രം റിലീസ് ചെയ്യുക. ജനുവരി 26 ആകാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്ട്രീറ്റ് ലൈറ്റ്‌സിന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഒരേ ദിവസം റിലീസ് ചെയ്യാനാണ് തീരുമാനം.

പ്ലേഹൗസ് മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സില്‍ മമ്മൂട്ടി ജെയിംസ് എന്ന പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്. വന്‍ താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News