മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിനെ തകര്‍ക്കാന്‍ സംഘടിത ശ്രമം; ചിത്രത്തിന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ക്രിസ്തുമസ് റിലീസായി എത്തിയ മാസ്റ്റർ പീസിന്‍റെ വ്യാജ പതിപ്പ് ഇന്‍റെർ നെറ്റില്‍ പ്രചരിക്കുന്നു. തമി‍ഴ് റോക്കേ‍ഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്തികരിക്കുന്നത്. ക്രിസ്തുമസ് ചിത്രമായി ഇറങ്ങിയ വിമാനവും ഈ സൈറ്റില്‍ മുന്‍പ് അപ്ലോഡ് ചെയ്തിരുന്നു.

മൂന്ന് ദിവസം കൊണ്ട് ചിത്രം പത്തുകോടിയിലധികം രൂപ മാസ്റ്റർ പീസ് കളക്ഷന്‍ നേടിയിരുന്നു. ചിത്രം അന്പത് കോടി ക്ളബിലേക്ക് കുതിക്കു്ന്നതിനിടെയ് ആണ് ചിത്രം നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്

രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ഒന്നിച്ച ചിത്രം റോയല്‍ സിനിമാസിന്‍റെ ബാനറില്‍ CH മുഹമ്മദ് വടകരയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

മുന്‍പ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡും ചങ്ക്സും പുലിമുരുകനും തമി‍ഴ് റോക്കേ‍ഴ്സ് അപ്ലോഡ് ചെയ്തിരുന്നു
പുലിമുരുകന്‍ അപ്ലോഡ് ചെയ്തതിനു തമി‍ഴ് റോക്കേ‍ഴ്സിന്‍റെ ഒരാളെ സൈബർ സെല്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്വേഷണം പീന്നീട് വ‍ഴിമുട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News