ജിഷ്ണു പ്രണോയിയുടെ ജ്വലിക്കുന്ന ഓർമയ്ക്ക് ഒരാണ്ട്

2017 ജനുവരി 5നാണ് പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമാകുമ്പോഴും മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല.

ജിഷ്ണുവിന്റെ മരണത്തിന് പിന്നിൽ കോളേജ് മാനേജ്മെന്റാണെന്ന് ആരോപണമുയർന്ന സംഭവത്തിൽ നീതിക്കായുള്ള നിയമ പോരാട്ടം തുടരുകയാണ്.

ഒന്നാം ഓർമദിനത്തിൽ കോളേജിൽ എസ് എഫ് ഐ സംഘടിപ്പിച്ച ചടങ്ങിൽ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. പ്രകടനമായെത്തിയ വിദ്യാർത്ഥികൾ കോളേജിലെ ജിഷ്ണുവിന്റെ സ്മാരക സ്തൂപത്തിൽ പുഷ്പാഞ്ജലി നടത്തി.

ജിഷ്ണുവിന്റെ പിതാവ് അശോകനും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. ജിഷ്ണു പ്രണോയി അനുസ്മരണ ചടങ്ങുകൾ ഒഴിവാക്കാൻ ദിവസങ്ങൾക്ക് മുമ്പേ മാനേജ്മെന്റ് കോളേജ് അടച്ചിട്ടിരുന്നു.

കോളേജിനകത്ത് സ്ഥാപിച്ച ജിഷ്ണു പ്രണോയ് സ്മാരക സ്തൂപം പൊളിച്ച് നീക്കാനുള്ള നീക്കവും നടന്നിരുന്നു. ഇതെല്ലാം അവഗണിച്ച് നൂറുകണക്കിനാളുകൾ അനുസ്മരണ സമ്മേള ന ത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here