പാവങ്ങളുടെ പടത്തലവന്‍ എകെജിയെ ക്രൂരമായി അധിക്ഷേപിച്ച് വിടി ബല്‍റാം; വ്യാപക പ്രതിഷേധം; ബലരാമന് ഭ്രാന്തായെന്നും OMKV യെന്നും സോഷ്യല്‍മീഡിയ; വിടിയ്ക്ക് വിവരമില്ലെന്ന് കോണ്‍ഗ്രസുകാരും

തിരുവനന്തപുരം : കേരള സംസ്ഥാനത്തെ ഏറ്റവും ആരാധ്യനായ രാഷ്ട്രീയ നേതാക്കളിലൊരാള എകെജിയെ ക്രൂരമായി അധിക്ഷേപിച്ച് കോണ്‍ഗ്രസ് യുവ എം.എല്‍.എ വിടി ബലറാം. രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവ് എന്നറിയപ്പെടുന്ന എകെ ഗോപാലനെ രാജ്യവ്യാപകമായി വലിയ ആരാധനയാണ് ഇന്നും ലഭിക്കുന്നത്.

നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസിന്റെ അന്നത്തെ എല്ലാ നേതാക്കളും എ കെ ജിയുടെ മഹത്വം പാടി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ ബഹുമാനിക്കുന്ന എകെജിയെ യാതൊരു പ്രകോപനവുമില്ലാതെയാണ് വിടി ബലറാം സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചത്.

നികൃഷ്ട പ്രയോഗം എന്നാണ് സോഷ്യല്‍ മീഡിയ വിടിയുടെ പ്രതികരണത്തെ വിലയിരുത്തുന്നത്. വലിയ തോതിലുള്ള പ്രതിഷേധം നാനാഭാഗത്തും ഉയര്‍ന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയ്ക്കിടെ ചിലര്‍ സരിത വിഷയം എടുത്തിട്ടപ്പോഴായിരുന്നു എകെജി യെ അധിക്ഷേപിക്കുന്ന കുറിപ്പുമായി ബല്‍റാം രംഗത്തെത്തിയത്.

ബഹുമാനപ്പെട്ട എം.എല്‍.എ യില്‍ നിന്ന് കുറച്ചു നിലവാരം പ്രതീക്ഷിക്കുന്നുണ്ടെന്നും ഇത്രയ്ക്ക് ദാരിദ്ര്യമാണെങ്കില്‍ വല്ല ഫയറോ മുത്തുച്ചിപ്പിയോ സോളാര്‍ റിപ്പോര്‍ട്ടോ വായിച്ചാല്‍ പോരേയെന്നുമുള്ള ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.

ബലറാമന് ഭ്രാന്തായെന്നും അല്ലെങ്കില്‍ ആരെങ്കിലും എകെജിയെ അപമാനിക്കുമോയെന്നും ചോദ്യമുണ്ട്. കണ്ടം വഴി ഒടിക്കോളാന്‍ ആവശ്യപ്പെടുന്നവരും കുറവല്ല.

കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ പോലും വിഷയത്തില്‍ വിടിയ്‌ക്കെതിരാണ്. ഉടന്‍ തന്നെ പരസ്യമായി ബലറാമിനെ ശാസിക്കുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News