2014 ,2015 വര്‍ഷങ്ങളിലെ സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

2014 ,2015 വര്‍ഷങ്ങളിലെ സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ നടത്തിപ്പില്‍ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ചെലവഴിച്ച തുകയുടെ രേഖകള്‍ കണ്‍വീനര്‍മാര്‍ ഹാജരാക്കിയില്ല.അധിക ബാധ്യത കണ്‍വീനര്‍മാരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശം.

എന്നാല്‍ ഒരു വര്‍ഷമായിട്ടും നടപടി എടുക്കാതിരുന്ന വിദ്യഭ്യാസ ഉപഡയറക്ടര്‍മാരോട് വിശദീകരണം ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നോട്ടീസയച്ചു.

2014 ല്‍ പാലക്കാടും 2015ല്‍ കോഴിക്കോടും നടന്ന സംസ്ഥാനസ്‌ക്കൂള്‍ കലോത്സവങ്ങളുടെ സംഘാടക സമിതിയിലെ ചിലരാണ് ഗുരുതര ക്രമക്കേടുകള്‍ നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ക്രമക്കേടുകളുടെ ഞെട്ടിക്കുന്ന ചില കണക്കുകള്‍ ഇങ്ങനെ… കോഴിക്കോട്ടെ കലോത്സവത്തിന്റെ ഭാഗമായി അക്കോമഡേഷന്‍ കമ്മിറ്റി 11 ലക്ഷത്തി അന്‍പതിനായിരം രൂപ കൈപ്പറ്റി 2 വര്‍ഷമായിട്ടും ചെലവുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയില്ല.

ഒന്നര ലക്ഷത്തിന്റെ ബഡ്ജറ്റ് അംഗീകരിച്ച ശേഷം രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ കൈപ്പറ്റി.വരവിനേക്കാള്‍ ചെലവഴിച്ച ശേഷം കൃത്യമായ ബില്ലുകള്‍ ഹാജരാക്കിയില്ല.പലചരക്ക് സാധനങ്ങള്‍ വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് നിയമപ്രകാരമുള്ള ക്വട്ടേഷന്‍ നടപടികള്‍ പാലിക്കാതെയാണ്.പരസ്യഇനത്തില്‍ ലഭിച്ച തുകയുടെ കണക്കുകളൊ രേഖകളൊ ഹാജരാക്കിയില്ല.

ഭക്ഷണപ്പന്തലില്‍ ജോലി ചെയ്തവര്‍ക്ക് ശമ്പള ഇനത്തില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റേഴായിരത്തി 400 രൂപ നല്‍കി.എന്നാല്‍ എത്രപേര്‍ ജോലി ചെയ്തുവെന്ന് തെളിയിക്കുന്ന തൊഴിലാളികളുടെ അറ്റന്റന്‍സൊ ഓരോരുത്തര്‍ക്കും നല്‍കിയ തുകയുടെ കണക്കൊ ഇല്ല അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ക്രമക്കേട് നടത്തിയ കണ്‍വീനര്‍മാരുടെ ശമ്പളത്തില്‍ നിന്ന് ബാധ്യത ഈടാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.എന്നാല്‍ ഒരു വര്‍ഷമായിട്ടും നടപടി എടുക്കാതിരുന്ന വിദ്യഭ്യാസ ഉപഡയറക്ടര്‍മാരോട് വിശദീകരണം ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നോട്ടീസയച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News