അടിമാലി രാജധാനി കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്‌

അടിമാലി രാജധാനി കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്‌. രാജധാനി ലോഡ്‌ജില്‍ മൂന്ന്‌ പേരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ തൊടുപുഴ സെഷന്‍സ്‌ കോടതിയാണ്‌ വിധി പറയുന്നത്‌.

2015 ഫെബ്രുവരി 12ന്‌ രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം. ലോഡ്‌ജ്‌ നടത്തിപ്പുകാരനെയും ഭാര്യയെയും ഭാര്യാ മാതാവിനെയും മോഷണ സംഘം കൊലപ്പെടുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്‌ കര്‍ണാടക സ്വദേശികളായ രാഘവ്‌, മധു, മഞ്ചുനാഥ്‌ എന്നിവരാണ്‌ പിടിയിലായത്‌. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ പ്രതികളില്‍ നിന്ന്‌ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News