മുത്തലാഖ് സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റിയത് വിവേചനപരമെന്ന് കോടിയേരി. ഒരു മതതത്തിന്റെ നിയമം മാത്രം മാറ്റിയത് തെറ്റെന്നും അഭിപ്രായ സമന്വയത്തോടെയാണ് നിയമം കൊണ്ടു വരേണ്ടതെന്നും കോടിയേരി പറഞ്ഞു. മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ജനുവരി നാലാം തിയ്യതി തുടങ്ങിയ മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. മുത്തലാഖ് സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റിയത് വിവേചനപരമെന്നും ഒരു മതതത്തിന്റെ നിയമം മാത്രം മാറ്റിയത് തെറ്റെന്നും അഭിപ്രായ സമന്വയത്തോടെയാണ് നിയമം കൊണ്ടടു വരേണ്ടതെന്നും കോടിയേരി പറഞ്ഞു.

കാന്തപുരത്തെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല എന്നും ഇടതുപക്ഷത്തെ വിമര്‍ശിക്കുമ്പോഴും കാന്തപുരത്തോട് സഹിഷ്ണുതയോടെയാണ് പെരുമാറിയതെന്നും കോടിയേരി വ്യകതമാക്കി യ്യലേ ജനുവരി നാലാം തീയ്യതി തുടങ്ങിയ സമ്മേളനം ജനുവരി ഏഴാം തിയ്യതി അവസാനിക്കും. സമാപന സമ്മേളനം യു എ ഇ ഗവണ്‍മെന്റ് ഉപദോഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശ്മി ഉദ്ഘാടനം ചെയ്യും