നാലാം ഹോം മാച്ചിനൊരുങ്ങി ഗോകുലം എഫ് സി. ഇന്ന് വൈകീട്ട് 5.30 ന് ഐ ലീഗിലെ കരുത്തരായ മിനര്‍വ പഞ്ചാബ് എഫ് സിയുമായാണ് ഗോകുലത്തിന്റെ നാലാം ഹോം മാച്ച്. ചെന്നൈ സിറ്റിയുമായി സമനില വഴി നേടിയ ഒരു പോയിന്റ് മാത്രമാണ് ഹോം ഗ്രൗണ്ടില്‍ ഗോകുലത്തിനുള്ളത്.

ആറു മത്സരങ്ങളില്‍ നിന്ന് 13 പോയിന്റ് നേടിയ മിനര്‍വ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. പട്ടികയില്‍ ഗോകുലം എഫ് സി ഒമ്പതാം സ്ഥാനത്തും. കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ ചര്‍ച്ചില്‍ ബ്രദേഴ്‌സ് മാത്രമാണ് ഗോകുലത്തിന് പിന്നിലുള്ളത്. മൂന്ന് ഹോം മാച്ചുകളില്‍ രണ്ടെണ്ണത്തിലും പരാജയപ്പെട്ട ഗോകുലത്തിന് ഭേദപ്പെട്ട നിലയിലേക്കെത്താന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്.