അഞ്ച് മിനിട്ടില്‍ കല്യാണം; വിവാഹ ശേഷം നടന്നത് നാടകീയ സംഭവങ്ങള്‍; ഒടുവില്‍ പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനം;സംഭവം ഇങ്ങനെ

ഉജ്ജെയിന്‍ : അഞ്ച് മിനിട്ടില്‍ കല്യാണം; വിവാഹ ശേഷം നടന്നത് നാടകീയ സഭവങ്ങള്‍; ഒടുവില്‍ പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനം സംഭവം ഇങ്ങനെ. രാജസ്ഥാന്‍ സ്വദേശിയായ സജ്ജന്‍സിങ്ങ് എന്ന യുവാവിന്റെ വിവാഹം പ്രായമേറെ കഴിഞ്ഞിട്ടും നടന്നിരുന്നില്ല. ഒടുവില്‍ ഇയാളുടെ ബന്ധുവിന്റെ വിവാഹത്തിന് വധുവിനെ കണ്ടെത്തിയ ബ്രോക്കര്‍ മധ്യപ്രദേശ് സ്വദേശിയായ അനിത വഴി പെണ്‍കുട്ടിയെ കിട്ടി.

രണ്ടര ലക്ഷം രൂപ തരാമെങ്കില്‍ വധു കൈവശമുണ്ടെന്ന ഇവരുടെ വാക്കുകള്‍ വിശ്വസിച്ച് ഉജ്ജയിനിലെ ഒരു ക്ഷേത്രത്തിലെത്തിയ ഇയാള്‍ക്കും കുടുബത്തിന്ും നേരിടേണ്ടി വന്നത് ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല. അവിടെ കാത്തുനിന്ന ബ്രോക്കര്‍ക്ക് പണം നല്‍കിയ ശേഷം വിവാഹം നടത്തി. ബ്രോക്കറും സഹായിയും അവിടുന്നു പോവുകയും ചെയ്തു.

വിവാഹശേഷം വീട്ടിലേക്ക് പോകുംവഴി പെണ്‍കുട്ടി കാറിലിരുന്ന് കരയാന്‍തുടങ്ങി. പത്ത് മിനുട്ട് നേരത്തേക്ക് കല്യാണ പെണ്ണായി അഭിനയിച്ചാല്‍ പതിനായിരം രൂപ തരാമെന്ന് അനിതയും സുഹൃത്ത് മുകേഷും പറഞ്ഞത് കൊണ്ടാണ് ഈ നാടകത്തിന് തയ്യാറായതെന്നും തനിക്ക് രണ്ടു മക്കള്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞു. പിന്നെ എന്തു ചെയ്യും ഒടുവില്‍ വിവാഹ മോചനം.

അങ്ങനെ പതിനഞ്ചു മിനിറ്റിനുള്ളില്‍ വിവാഹവും വിവാഹ മോചനം നടന്നു. അനിതയ്ക്കും മുകേഷിനുമായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here