സ്വിഫ്റ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

സ്വിഫ്റ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. 2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട് .അതേസമയം പുതുതലമുറ സ്വിഫ്റ്റിന്റെ ബുക്കിംഗ് വിവരങ്ങള്‍ സംബന്ധിച്ചുള്ള മാരുതിയുടെ ഔദ്യോഗിക പ്രസ്താവന ഇതുവരെയും വന്നിട്ടില്ല.

വരും ആഴ്ചകളില്‍ തന്നെ പുത്തന്‍ സ്വിഫ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാരുതി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബംഗളൂരു ഉള്‍പ്പെടുന്ന പ്രധാന നഗരങ്ങളില്‍ 11,000 രൂപ മുന്‍കൂര്‍ പണമടച്ച് പുതിയ സ്വിഫ്റ്റിനെ ബുക്ക് ചെയ്യാനുള്ള അവസരം ചില മാരുതി ഡീലര്‍ഷിപ്പുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

പഴയ സ്വിഫ്റ്റിന് മേലുള്ള ബുക്കിംഗ് നിര്‍ത്തിയതായി ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി അവസാനവാരം പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here