പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആദിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആരാധകരെ ആഹ്‌ളാദത്തിലാക്കി ആദ്യ ഗാനം പുറത്തിറങ്ങി. പ്രണവിന്റെ കുസ്യതികളും

ലെനക്കും സിദ്ദിക്കിനും അനുശ്രീക്കും ഒപ്പമുള്ള രംഗങ്ങളും ഗിറ്റാറും വായിക്കുന്നതുമെല്ലാം ചേര്‍ത്തുവെക്കുന്ന മനോഹരമായ ഒരു ഗാനമാണ് പുറത്തിറങ്ങിയത്.

ആദിയുടെ ടീസറിനും, ട്രെയിലറിനും ലഭിച്ചതുപോലെ തന്നെ മികച്ച പ്രതികരണമാണ് പാട്ടിനും ലഭിക്കുന്നത്. രാമോജി റാവു ഫിലിം സിറ്റി, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനുകള്‍.ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.