ഫേസ്ബുക്കിലും കുഞ്ഞിക്കയാണ് താരം

ഫെയ്‌സ് ബുക്കിലും താരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെ .50 ലക്ഷം ലൈക്കുകള്‍ നേടി ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ്യുവപ്രേക്ഷകരുടെ സ്വന്തം സല്‍മാന്‍.

ഇന്‍സ്റ്റഗ്രാമിലും ദുല്‍ക്കര്‍ തന്നെ ഒന്നാം സ്ഥാനക്കാരന്‍.18 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ദുല്‍ക്കറിന് പിന്തുടരുന്നത്. ട്വിറ്ററില്‍ 14 ലക്ഷം ഫോളോവേഴ്‌സാണ് ദുല്‍ഖറിനുള്ളത്.46 ലക്ഷം ലൈക്കുകളുമായി നിവിന്‍ പോളിയാണ് ദുല്‍ഖറിന് തൊട്ടുപിന്നില്‍.

മലയാളസിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏറ്റവുമധികം താരമൂല്യമുള്ള താരമായി ദുല്‍ഖര്‍ വളര്‍ന്നുകഴിഞ്ഞുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News