പ്രതികാരം തലയ്ക്കുപിടിച്ചു; 18 വര്‍ഷത്തിനു ശേഷം ജയില്‍ ചാടിയ പ്രതിയെ പിടികൂടി

പ്രതികാരം തലയ്ക്കുപിടിച്ചാല്‍ എന്തുചെയ്യും. 18 വര്‍ഷം ക‍ഴിഞ്ഞിട്ടും അടങ്ങാത്ത പ്രതികാരത്തെത്തുടര്‍ന്ന് ജയില്‍ ചാടിയ യുവാവ് പൊലീസ് വലയിലായി. മുംബൈയിലാണ് സംഭവം. തന്‍റെ രണ്ടു സഹോദരന്‍മാരുടെ മരണം ഒരു കൊലപാതകമാണോ എന്ന സംശയം തോന്നിയതിനെ തുടര്‍ന്നാണ് പര്‍ജീത്കുമാര്‍ സിംഗ് എന്ന 39 കാരന്‍ പ്രതികാരം ചെയ്യാനായി ജയില്‍ ചാടിയത്.

എന്നാല്‍ മാഹാരാഷ്ട്രയിലെ താനെയില്‍ വെച്ച് ഇയാള്‍ പൊലീസ് പിടിയിലായി. ചമ്പാരനില്‍ 3 പേരെ കൊലപ്പെടുത്തിയ കേസില്‍ 18ാം വയസ്സിലാണ് പര്‍ജീത് ബിഹാറിലെ ജയിലിലായത്. ക്രിക്കറ്റ് കളിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇയാളും സംഘവും 3 പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

2016 ലാണ് ഇയാള്‍ ജയില്‍ ചാടിയത്. തുടര്‍ന്ന് നേപ്പാള്‍, ദില്ലി, കൊല്‍ക്കത്ത, നാസിക് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ താമസിച്ചു. ജയില്‍വാസത്തിനിടെ തന്‍റെ സഹോദരങ്ങള്‍ രണ്ടുപേരും മരിച്ചതില്‍ സംശയാലുവായിരുന്നു ഇയാള്‍.

താന്‍ കൊല്പ്പെടുത്തിയവരുടെ ബന്ധുക്കള്‍ ഇയാളെ കൊന്നതായിരിക്കാം എന്ന അനുമാനത്തിലാണ് പ്രതികാരം ചെയ്യാനായി ഇയാള്‍ ജയില്‍ ചാടിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അയാളെ ജയിലിലേക്ക് തിരിച്ചയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News