ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ തകര്‍ന്നടിയുന്നു; ഏ‍ഴാം വിക്കറ്റും നഷ്ടമായി; ഫോളോഓണ്‍ ഭീഷണിയില്‍ ഇന്ത്യ

ആഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളി മറക്കുന്നു. ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 81 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ 92 ആയപ്പോള്‍ ഏ‍ഴാം വിക്കറ്റും നഷ്ടമായി.

ആക്രമിച്ച് കളിക്കുന്ന ഹര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ സ്കോര്‍ 100 കടത്തി.ഫോളോഓണ്‍ ഭീഷണി നേരിടികയാണ് കൊടികെട്ടിയ ഇന്ത്യന്‍ സംഘം. വാലറ്റം കരുത്ത് കാട്ടിയില്ലെങ്കില്‍ ടെസ്റ്റില്‍ നാണം കെടാനുള്ള സാധ്യതയാണെന്നാണ് വിലയിരുത്തലുകള്‍.

ഇന്നലെ 28 ന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചതിനു പിന്നാലെ രോഹിത് ശര്‍മ്മ പുറത്തായി. 11 റണ്‍സാണ് നേടിയത്. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ചേതേശ്വര്‍ പൂജാരയും വീണതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 26 റണ്‍സ് നേടിയ പൂജാരയെ ഫിലാന്‍ഡറാണ് വീഴ്ത്തിയത്.

അശ്വിന്‍ 12 റണ്‍സ് നേടിയും സാഹ റണ്ണൊന്നും നേടാതെയും കൂടാരം കയറി. മൂന്ന് വിക്കറ്റ് വീ‍ഴ്ത്തിയ ഫിലാന്‍ഡറാണ് ആഫ്രിക്കന്‍ ബൗളര്‍മാരില്‍ ഏറ്റവും തിളങ്ങിയത്. സ്റ്റൈന്‍ രണ്ട് വിക്കറ്റ് വീ‍ഴ്ത്തി.

നേരത്തെ ബൗളര്‍മാര്‍ ഇന്ത്യക്ക് ഗംഭിര തുടക്കമാണ് സമ്മാനിച്ചത്. നാല് വിക്കറ്റുമായി തകര്‍ത്തെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു. സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്‌സില്‍ 286 റണ്‍സിന് പുറത്താക്കാനും ഇന്ത്യക്ക് സാധിച്ചു.

അര്‍ധ സെഞ്ചുറി നേടിയ നായകന്‍ ഫാഫ് ഡുപ്ലെസിസും മുന്‍ നായകന്‍ എ ബി ഡിവില്ലേഴ്‌സുമാണ് ആതിഥേയര്‍ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ മുന്‍നിര ഇന്നലെ തന്നെ തകര്‍ന്നു. സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കൂടാരം കയറി. മുരളി വിജയ് 1 ഉം ശിഖര്‍ ധവാന്‍ 16 ഉം റണ്‍സാണ് നേടിയത്. നായകന്‍ വിരാട് കൊഹ്ലിയും 5 റണ്‍സ് നേടി പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News