രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ വരെ ആദരിച്ച എകെജിയെ അവഹേളിച്ച നീചത്വത്തെ തള്ളുമോ കൊണ്ടാടുമോ; ബല്‍റാമിനെ പഞ്ഞിക്കിടുന്ന ചോദ്യങ്ങളുമായി എംബി രാജേഷ്

എകെജിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ ക‍ഴിഞ്ഞ ദിവസം വിടി ബല്‍റാം എംഎല്‍എ നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെതിരായ പ്രതിഷേധം രൂക്ഷമാവുകയാണ്.

സംസ്ക്കാരവും, ചരിത്രബോധം, രാഷ്ട്രീയ പ്രബുദ്ധത, വിവേകം, ഔചിത്യം, അന്തസ്സ് എന്നിവ വിദ്യാഭ്യാസം മാത്രം കൊണ്ടുണ്ടാവില്ലെന്ന് ബല്‍റാം തെളിയിച്ചതായി എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്കിലിരുന്ന് തെറി വിളിക്കാന്‍ അരാഷ്ട്രീയ മനസ്സുണ്ടായാല്‍ മാത്രം മതി. എംഎല്‍എ എന്ന മൂന്നക്ഷരത്തിന്‍റെ മേല്‍വിലാസം മാത്രമുള്ള പുരോഗമന നാട്യം നടത്തുന്ന ബല്‍റാം സ്ത്രീ വിരുദ്ധ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, വഷളന്‍ കമന്‍റുകളും മുന്‍പും നടത്തിയിട്ടുള്ളയാളാണ്.

മണിശങ്കര്‍ അയ്യര്‍ പറഞ്ഞ നീച് ആദ്മി കോണ്‍ഗ്രസിലാണെന്ന് തെളിഞ്ഞിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ വരെ ആദരിച്ച എകെജിയെ അവഹേളിച്ച നീചത്വത്തെ തള്ളുമോ അതോ കൊണ്ടാടുമോ എന്ന ചോദ്യമുന്നയിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്…

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News