കോ‍ഴിക്കോട് വിവാഹവീട്ടില്‍ പുലി; പിന്നീട് സംഭവിച്ചത് ഇതാണ്; വീഡിയോ ‍കാണാം

കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് ആണ് സംഭവം .വിവാഹ സത്കാരം നടക്കുന്നതിനിടെ വീടിനു സമീപം പുലിയുടെ സാന്നിധ്യം കണ്ടതായാണ് നാട്ടുകാർ പറയുന്നത് .

വിവാഹ സത്കാരം നടക്കുന്ന വീട്ടില്‍ നിന്നെടുത്ത വീഡിയോയിൽ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ട് . പോലീസെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

വിവാഹ സത്കാരത്തിനിടെ എടുത്ത ദൃശ്യങ്ങള്‍ ‍ വാട്സാപ്പ് ഗ്രൂപ്പിലിട്ടിരുന്നു. ഈ ദൃശ്യത്തില്‍ ആണ് പുലി യെ കണ്ടത്.ഉടന്‍ തന്നെ പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ദൃശ്യം പരിശോധിക്കുകയും പുലിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. നാട്ടുകാരുടെ പരിഭ്രാന്തി ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News