മുഖം മിനുക്കി വിപണി കീ‍ഴടക്കാന്‍ പുതിയ ഡിസകവര്‍ എത്തുന്നു

മുഖം മിനുക്കി പുതിയ ഡിസ്‌കവറിനെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ബജാജ്. ഡിസ്‌കവര്‍ 110 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ഈ മാസം തന്നെ ബജാജ് ഡിസ്‌കവര്‍ 110 വിപണിയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്ലാറ്റിന 100 നും ഡിസ്‌കവര്‍ 125 നും ഇടയിലായാകും വരവില്‍ ഡിസ്‌കവര്‍ 110 ന്റെ സ്ഥാനം. ഡിസ്‌കവര്‍ 125 ന് സമാനമായ രൂപത്തിലും ഭാവത്തിലുമാണ് പുതിയ 110 സിസി ഡിസ്‌കവറും ഒരുങ്ങുന്നത്.

മാറ്റ് ബ്ലാക് അലോയ് വീലുകള്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലാക്ഡ്-ഔട്ട് എഞ്ചിന്‍, സില്‍വര്‍ സൈഡ് പാനലുകള്‍, ക്രോം മഫ്‌ളര്‍ കവര്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ ഡിസ്‌കവര്‍ 110 ന്റെ വിശേഷങ്ങള്‍.

പുതിയ ഗ്രാഫിക്‌സാകും മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുക. ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, ഗ്യാസ്-ചാര്‍ജ്ഡ് ഡ്യൂവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും മോട്ടോര്‍സൈക്കിളില്‍ സാന്നിധ്യമറിയിക്കും.

ഡിസ്‌കവര്‍ 125 ല്‍ നിന്നും വ്യത്യസ്തമായി ഇരു ടയറുകളിലും ഡ്രം ബ്രേക്കുകളാണ് ഡിസ്‌കവര്‍ 110 ല്‍ ബ്രേക്കിംഗ് ഒരുക്കുക. പുതുക്കിയ 110 സിസി എയര്‍-കൂള്‍ഡ്, ഡിടിഎസ്-ഐ എഞ്ചിനിലാകും ബജാജ് ഡിസ്‌കവര്‍ 110 ന്റ വരവ്.

8.5 bhp കരുത്തും 9.5 Nm torque ഉം ഉത്പാദിപപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കും. പുതുക്കിയ എഞ്ചിന്‍ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഇന്ധനക്ഷമതയാകും ഡിസ്‌കവര്‍ 110 നല്‍കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here