രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ മോദിയും ജെയ്റ്റ്‌ലിയും പ്രതിസന്ധിയിലാക്കി; കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറഞ്ഞതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ധന മന്ത്രി അരുൺ ജെയ്റ്റിലിയെയും കടന്നാക്രമിച്ഛ് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി.മോഡിയുടെ വിഘടന രാഷ്ട്രീയവും ജയ്റ്റിലിയുടെ പ്രതിഭയും ചേർന്നപ്പോഴാണ് ഈ സ്ഥിതി ഉണ്ടായതെന്ന് രാഹുൽ പരിഹസിച്ചു.

നിക്ഷേപം കഴിഞ്ഞ പതിമൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച 6.5 ശതമാനം മാത്രമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ കേന്ദ്ര സ്ഥിതി വിവര ഓഫീസ് വിലയിരുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയെയും വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയത്.ജി ഡി പി ക്ക് ഗ്രോസ് ടിവിസിവ് പൊളിറ്റിക്സ് എന്നാണ് രാഹുൽ നൽകിയ നിർവചനം.മോഡിയുടെ വിഭജന രാഷ്ട്രീയത്തിനൊപ്പം ജയ്റ്റ്ലിയുടെ പ്രതിഭ കൂടി ചേർന്നപ്പോഴാണ് ഈ സ്ഥിതി ഉണ്ടായതെന്ന് രാഹുൽ പരിഹസിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി അളക്കുന്ന എല്ലാ സൂചകങ്ങളും താഴോട്ടാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപങ്ങൾ കഴിഞ്ഞ പതിമൂന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി.പുതിയ തൊഴിൽ അവസരങ്ങൾ കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ കുറഞ്ഞ നിലയിൽ.

കാർഷിക വളർച്ചയും കുത്തനെ ഇടിഞ്ഞെന്നും രാഹുൽ ചൂണ്ടിക്കാട്ടി.സാമ്പത്തിക വളർച്ച കുറയുമെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ശക്തമാണ്.ബി ജെ പി യുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളാണ് സാമ്പത്തിക വളർച്ചയെ പിന്നോട്ടടിപ്പിച്ചത് എന്നാണ് പ്രധാന ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News