സൗദി അറേബ്യയില്‍ 11 രാജകുമാരന്മാര്‍ അറസ്റ്റില്‍

രാജ കൊട്ടാരത്തില്‍ പ്രതിഷേധവുമായി ഒത്തു കൂടിയ 11 രാജകുമാരന്മാരെയാണ് രാജ്യ സുരക്ഷാ വിഭാഗം അറസ്റ്റ്
ചെയ്തത്.

രാജ കുടുംബം എന്ന നിലയില്‍ ഇവര്‍ക്ക് ലഭിച്ചിരുന്ന വൈദ്യുതി ബില്‍ , വെള്ളക്കരം , എന്നീ ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിക്കാനും ഇവരുടെ ഒരു പിതൃവ്യ പുത്രന്റെ കേസിലെ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ടുമായിരുന്നു രാജകുമാരന്മാര്‍ കൊട്ടാരത്തില്‍ എത്തിയത്.

ഇവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അത് വക വെക്കാന്‍ 11 രാജകുമാരന്മാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് എന്ന് പ്രമുഖ സൗദി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ സബ്ഖ് റിപ്പോര്‍ട്ട്‌ ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here