തോമസ് ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് ത്വരിത പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

തോമസ് ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് ത്വരിത പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. കോട്ടയം വിജിലന്‍സ് എസ്.പി. മുദ്ര വെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ 12 ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നും ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിന്‍െ്‌റ പകര്‍പ്പ് പീപ്പിള്‍ ടിവിയിക്ക് ലഭിച്ചു.

വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലം നികത്തി റോഡ് നിര്‍മ്മിക്കാന്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും പുറം ബണ്ടായിരുന്ന ഭാഗം റോഡിനായി മണ്ണിട്ട് നികത്തിയത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നുമുള്ള കണ്ടെത്തലുകളാണ് കോട്ടയം വിജിലന്‍സ് എസ്.പി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാനമായുമുള്ളത്.

ഇതില്‍ എം.പിമാരായ പി.ജെ. കുര്യന്റെയും കെ.ഇ. ഇസ്മായിലിന്റേയും ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്. എംപി ഫണ്ട് വിനിയോഗിക്കുന്നത് കൃത്യമായിട്ടാണോയെന്ന് പരിശോധിക്കേണ്ട കലക്ടര്‍ അതില്‍ വീഴ്ച വരുത്തി.

നിലം നികത്താന്‍ കളക്ടര്‍ അനുമതി കൊടുത്തതും അധികാര പരിധി മറികടന്നാണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും റോഡ് നിര്‍മ്മാണത്തിന് കൂട്ടുനിന്നുവെന്നും ഗൂഡാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആലപ്പുഴ മുന്‍ കളക്ടര്‍മാരായിരുന്ന എന്‍. വേണുഗോപാലും സൗരവ് ജെയിനും ഉള്‍പ്പെടെ 13 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാമര്‍ശം. വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News