നൂറാംദിനം ആഘോഷിച്ച് “ഉദാഹരണം സുജാതയും” സംഘവും

മഞ്ജുവാര്യര്‍ നായികയായ ഉദാഹരണം സുജാതയുടെ നൂറാം ദിനാഘോഷം തിരുവനന്തപുരത്ത് നടന്നു. ചിത്രത്തിന്റെ ലാഭ വിഹിതം ഉപയോഗിച്ച് വാങ്ങിയ ഉപഹാരങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശ്രീചിത്രാ പുവര്‍ ഹോമിലെ അന്തേവാസികള്‍ക്ക് കൈമാറി.

മഞ്ജുവാര്യര്‍ നായികയായ ഉദാഹരണം സുജാതയുടെ നൂറാം ദിനാഘോഷത്തിന് വേദിയായത് തിരുവനന്തപുരം ശ്രീചിത്രാ പുവര്‍ ഹോം.ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ നിറഞ്ഞ കൈയ്യടിയോടെയാണ് പുവര്‍ഹോമിലെ കുട്ടികള്‍ വരവേറ്റത്.

ചിത്രത്തിന്റെ ലാഭവിഹിതം ഉപയോഗിച്ച് അന്തേവാസി കുട്ടികള്‍ക്കായി വാങ്ങിയ ഫാനുകള്‍,കിടക്കകള്‍,ബെഡ് ഷീറ്റുകള്‍ തുടങ്ങിയവ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ശ്രീചിത്രാ പുവര്‍ ഹോം സൂപ്രണ്ടിന് കൈമാറി.ചിത്രം നൂറാം ദിവസമെത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കാനും നടി മഞ്ജുവാര്യര്‍ മറന്നില്ല.

ഉദാഹരണം സുജാതയുടെ സംവിധായകന്‍ ഫാന്റം പ്രവീണ്‍,നടന്‍ ജോജു,നിര്‍മ്മാതാവ് മാര്‍ട്ടിന്‍ പ്രക്കാട് തുടങ്ങിയവരും ആഘോഷപരിപാടികളില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News