പ്ലാസ്റ്റിക്കിനെതിരെ ശബരിമല മേല്‍ശാന്തി; അനീഷ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മാളികപ്പുറവും പരിസരവും വൃത്തിയാക്കി

ശബരിമല മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മാളികപ്പുറവും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക്കിനെതിരെയും സന്നിധാനത്തെ ആനാചാരങ്ങള്‍ക്കെതിരെയുമുള്ള ഒരു ബോധവല്‍ക്കരണംകൂടെ ആയിരുന്നു അനീഷ് നമ്പൂതിരി മാളികപ്പുറവും പരിസവും വൃത്തിയാക്കിയാക്കിയതിലൂടെ ലക്ഷ്യംവെച്ചിരുന്നത്.

ശരീരം മാത്രമല്ല പരിസരവും വൃത്തിയായാല്‍ മാത്രമെ ഈശ്വരാനുഗ്രഹം ഉണ്ടാവു. അനീഷ് നമ്പൂതിരിയും കൂട്ടരും മാളികപ്പുറവും പരിസരവും വൃ്ത്തിയാക്കിയതിന് പിന്നില്‍ മാളികപ്പുറത്തെ അനാചാരങ്ങള്‍ക്കറുതി വരുത്തുക എന്ന ലക്ഷ്യംകൂടെ ഉണ്ടായിരുന്നു. മാലിന്യ മുക്ത ശബരിമലയെന്ന സന്ദേശം പ്രചരിപ്പിക്കുന്നതോടൊപ്പം തന്നെ അത് പ്രാവര്‍ത്തിക മാക്കുകയായിരുന്നു അദ്ദേഹം.

മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിന് മുകളില്‍ പട്ടെറിയുന്നതും മഞ്ഞള്‍പ്പൊടിയും പനിനീരും അലക്ഷ്യമായി കൂടയുനതുമൊക്കെ ആചാരവിരുദ്ധമാണെന്ന് ഭക്തരെ നേരില്‍ കണ്ട് ഉപദേശിച്ചു.

മാലിന്യം നീക്കാന്‍ മാളികപ്പുറം മേല്‍ശാന്തിയൊടൊപ്പം പരികര്‍മ്മികളും ജീവനക്കാരും അയ്യപ്പന്മാരുമെല്ലാം പങ്കാളികളായി. ഇനിയും ലഭിക്കുന ഇടവേളകളില്‍ പുണ്യം പൂങ്കാവനത്തിലടക്കം പങ്കാളിയായി മാലിന്യ മുക്ത ശബരിമലയ്ക്കായി പരിശ്രമിക്കുമെന്നും അദേഹം പറഞ്ഞു.

പ്ലാസ്റ്റിക്കടക്കം കുന്നോളം മാലിന്യമാണ് മണിക്കൂറുകള്‍ കൊണ്ട് മേല്‍ശാന്തിയും സംഘവും ചേര്‍ന്ന് നീക്കം ചെയ്തത്. സന്നിധാനവും പരിസരവും മാലിന്യമുക്തമായാല്‍ മണ്ഡലകാലം കഴിഞ്ഞാല്‍ വന്യമൃഗങ്ങള്‍ക്ക് സന്നിധാനത്തും പരിസരത്തുമെത്തുന്ന വന്യമൃഗങ്ങളുടെ മരണത്തിന്വരെ അത് കാരണമാകുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here