പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചതിന് വീട്ടുകാരുടെ എതിര്‍പ്പ്; ഒടുവില്‍ പ്രണയത്തിന് ദാരുണാന്ത്യം; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

ഉത്തര്‍പ്രദേശ്: പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് നാടിനെ നടുക്കിയ സംഭവം. ഡിഗ്രീ വിദ്യാര്‍ഥിയായ 21 വയസ്സുകാരി കാജല്‍ പാണ്ഡ്യയും 19 വയസ്സുകാരനായ ഓജസ് തിവാരിയുമാണ് നാല് നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായം കൂടുതലാണ് എന്നകാരണത്താല്‍ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് യുവതിയും കാമുകനും ആത്മഹത്യ ചെയതത്.

നഗരത്തിലെ ഒരു സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു കാജല്‍. ഓജസ് മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News