മുട്ടുമടക്കി പാക്കിസ്താന്‍; ഹാഫീസ് സയിദിന്റെ ജമാഅത് ഉദ് ധവയെയും ഭീകരസംഘട കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ഇസ്ലാമാബാദ്: അമേരിക്കയുടെ സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതോടെ മുട്ടുമടക്കാനൊരുങ്ങി പാക്കിസ്താന്‍. ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്താന്‍ നടപടിയെടുക്കുന്നു. ഇതിന്റെ ഭാഗമായി 72 ഭീകര സംഘടനകളെ കരിമ്പട്ടികള്‍ ഉള്‍പ്പെടുത്തി.

പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയിദിന്റെ ജമാഅത് ഉദ് ധവയെയും (ജെയുഡി)ഉല്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റും വൈറ്റ് ഹൗസും പാക്കിസ്ഥാനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 15 വര്‍ഷമായി നല്‍കിവന്ന സഹായ ധനം അമേരിക്ക നിര്‍ത്തലാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here