എകെജിക്കെതിരായ വിടി ബല്‍റാമിന്റെ പോസ്റ്റ് പരിധി കടന്നത്; ബല്‍റാമിനെ തള്ളി ഉമ്മന്‍ചാണ്ടിയും ഹസനും

എകെജി വിഷയത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നെങ്കിലും നടപടിയെടുക്കാതെ കോണ്‍ഗ്രസ്സ്. പ്രതിഷേധം ശക്തമായതോടെ ബല്‍റാമിനെ തള്ളി കെ പി സി പ്രസിഡന്‍റ്  mm ഹസന്‍ രംഗത്തെത്തി.

ബല്‍റാമിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നും പാര്‍ട്ടി അഭിപ്രായമായി കണക്കാക്കരുതെന്നും ഹസന്‍ പ്രതികരിച്ചു. ഇത്തരം പ്രതികരണങ്ങളൊന്നും പാടില്ലെന്ന് ബല്‍റാമിനെ അറിയിച്ചിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് ബല്‍റാമിനെതിരെ നടപടിയെടുക്കാത്തത് എന്ന ചോദ്യത്തിന് ഹസന്‍ ഒഴിഞ്ഞുമാറി.

വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. ബല്‍റാമിന്റെ നടപടി പരിധികടന്നതെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

ബല്‍റാമിന്റെ പ്രസ്ഥാവന ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here