മോദിയുടെ നോട്ടു നിരോധനം ജീവിതം തകര്‍ത്തു; ബിജെപി ഓഫീസില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ബിസിനസുകാരന്‍

ഡെറാഡൂണ്‍: നോട്ടു നിരോധനം മൂലം ബിസിനസ് തകര്‍ന്നു. ബിജെപി ഓഫീസില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ബിസിനസുകാരന്‍. ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുഭോധ് ഉനിയലിന്റെ ജനസമ്പര്‍ക്കപരിപാടിക്കിടെയാണ് സംഭവം. ചരക്ക് കടത്തലായിരുന്നു കാത്‌ഗോഡം നയി കോളനി സ്വദേശിയായ ബിസിനസുകാരന്‍ പ്രകാശ് പാണ്ഡെയുടെ ബിസിനസ്.

നോട്ട്‌നിരോധനത്തെത്തുടര്‍ന്ന് കാത്‌ഗോഡം നയി കോളനി സ്വദേശിയായ ബിസിനസുകാരന്‍ പ്രകാശ് പാണ്ഡെയുടെ ബിസിനസ് തകര്‍ന്നു. ബിസിനസ് പൊളിഞ്ഞ ഇയാള്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തെഴുതിയിരുന്നു.

എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഇയാള്‍ മന്ത്രി നടത്തിയ പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയത്. പരിപാടിക്ക് എത്തുന്നതിന്റെ മുമ്പാണ് ഇയാള്‍ വിഷം കഴിച്ചതെന്നാണ് കരുതുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here