മൂടല്‍ മഞ്ഞില്‍ മുങ്ങി ദില്ലി: വാഹനാപകടത്തില്‍ നാല് പവര്‍ലിഫ്റ്റിംഗ് താരങ്ങള്‍ മരിച്ചു; ഉത്തരേന്ത്യയില്‍ കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 71

ദില്ലി: ഉത്തരേന്ത്യയില്‍ കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 71 ആയി. യുപിയില്‍ ഇന്നലെ അതിശൈത്യം മൂലം നാല് പേര്‍ മരിച്ചു.
മൂന്ന് ഡിഗ്രിയായിരുന്നു ലഖ്‌നൗവിലെ ഇന്നലത്തെ താപനില . ഈ സീസണിലെ എറ്റവും കുറഞ്ഞ താപനിലയായ നാലു ഡിഗ്രി
ദില്ലിയില്‍ രേഖപ്പെടുത്തി. ഹരിയാനയിലും പഞ്ചാബിലും കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.

രണ്ടു ഡിഗ്രി സെല്‍ഷ്യസോളമാണ് രാജസ്ഥാനിലെയും കുറഞ്ഞ താപനില. ജമ്മു കശ്മീരിലെ താപനില ഇന്നലെ രാത്രി മൈനസ് പതിനേഴിലേക്ക് താണു. ഇവിടെ മഞ്ഞു വീഴ്ച തുടരുകയാണ്.

കനത്ത തണുപ്പും മൂടല്‍ മഞ്ഞു മൂലം മുപ്പത്തൊമ്പത് ട്രെയിനുകള്‍ റദ്ദാക്കി. പതിനാറ് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. അമ്പതു വണ്ടികള്‍ വൈകി ഓടുകയാണ്. വ്യോമഗതാഗതത്തെയും ഇത് നേരിയ രീതിയില്‍ ബാധിച്ചു. ചണ്ഡിഗഡ് എയര്‍പ്പോര്‍ട്ടില്‍ കനത്ത മൂടല്‍ മഞ്ഞ് മൂലം ദൃശ്യപരിധി അമ്പത് മീറ്ററിലേക്ക് താണതോടെ പതിനാറ് വിമാനങ്ങള്‍ വൈകി.

നാളെ ദില്ലിയിലും മൂടല്‍ മഞ്ഞ് കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ദില്ലിയിലെ വായു മലിനീകരണത്തിന്റെ തോത് വീണ്ടും ഉയരാന്‍ ആരംഭിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മൂടല്‍ മഞ്ഞ് മൂലം രാവിലെ ദില്ലി അതിര്‍ത്തിയില്‍ നടന്ന വാഹനാപകടത്തില്‍ നാല് പവര്‍ലിഫ്റ്റിംഗ് താരങ്ങള്‍ മരിച്ചു. ജനുവരി പത്താം തീയതി വരെ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News