ചെന്നിത്തലയും കൈവിട്ടു; കോണ്‍ഗ്രസ്സില്‍ ഒറ്റപ്പെട്ട് ബല്‍റാം; ബല്‍റാമിന്റെ പരാമര്‍ശത്തോട് കോണ്‍ഗ്രസ്സിന് യോജിപ്പില്ല

ബല്‍റാമിനെ കൈവിട്ട് കോണ്‍ഗ്രസ്സും ചെന്നിത്തലയും. എകെജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശത്തോട് കോണ്‍ഗ്രസ്സിന് യോജിപ്പില്ലെന്ന് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.

ദീര്‍ഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ ഏ കെ ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.സാമൂഹ്യമാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News