എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന് കരുതരുത്; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്

കൊല്ലം: അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

ഇത്തരക്കാര്‍ക്ക് സര്‍വീസില്‍ നിന്ന് മോശം പേരോടെ ഇറങ്ങി പോകേണ്ടി വരരുതെന്നും മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്.

‘തങ്ങള്‍ക്കെന്തോ അവകാശമുണ്ടെന്ന് പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ്. എന്നാല്‍ കാലം മാറി. എന്നാല്‍ പെരുമാറ്റം മാറ്റില്ലെന്ന് ചിന്തിക്കുന്ന പൊലീസുകാര്‍ ഇവിടെയുണ്ട്. അവരോടായി പറയുകയാണ്. ആ രീതി ഉപേക്ഷിക്കാന്‍ തയാറാകണം. ഇല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരും.’-മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here